Thursday, January 9, 2025
National

പ്രധാമന്ത്രി ഈ മാസം 25 ന് കേരളത്തിൽ; യുവാക്കളോട് നേരിട്ട് സംവദിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25ന് കേരളത്തിലെത്തും. യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് യുവം എന്ന പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. കൊച്ചിയിലാണ് പരിപാടിയുടെ ഉദഘാടനം അദ്ദേഹം നടത്തുക. ഒരുലക്ഷത്തോളംപേർ പരിപാടിയിൽ പങ്കെടുക്കും. വിവിധ മേഖലകളിൽ നിന്നും കഴിവ് തെളിയിച്ച യുവാക്കളെ ചടങ്ങിൽ പങ്കെടുപ്പിക്കും.

പ്രധാമന്ത്രി യുവാക്കളോട് നേരിട്ട് സംവദിക്കും. യുവതി, യുവാക്കൾ ഐ ടി പ്രൊഫഷണലുകൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ബിജെപിയും യുവമോർച്ചയുമാണ് മുൻകയ്യെടുക്കുന്നതെങ്കിലും രാഷ്ട്രീയവും മതപരവുമായ വേർതിരിവുകൾക്കതീതമായ കൂട്ടായ്മയാകുമിതെന്നു സംഘാടകർ അറിയിച്ചു. ഉണ്ണീ മുകുന്ദൻ, കന്നഡ താരം യാഷ്, ക്രിക്കറ്റർ രവീന്ദ്ര ജഡേജ,അനിൽ ആന്റണിയും പരിപാടിയിൽ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *