Thursday, October 17, 2024
Kerala

ചുടുകട്ടകള്‍ ശേഖരിക്കാന്‍ പ്രത്യേക ടീം, നഗരത്തിലെ ശുചികരണ പ്രവർത്തനങ്ങൾ ആരംഭിച്ചു: ആര്യ രാജേന്ദ്രൻ

നഗരത്തിലെത്തിയ ഭക്തജനങ്ങൾ പോകുന്ന മുറയ്ക്ക് പ്രദേശത്തെ സ്ഥലങ്ങൾ ഉടൻ വൃത്തിയാക്കും, ശുചികരണ പ്രവർത്തനങ്ങൾ ആരംഭിച്ചെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. കല്ലുകൾ ശേഖരിക്കാൻ പ്രത്യേക സന്നദ്ധപ്രവർത്തകരുണ്ട്.

കല്ലുകള്‍ക്കായി ഒരുപാട് അപേക്ഷകൾ ഇതിനകം ലഭിച്ചിട്ടുണ്ട്. പ്രയോരിറ്റി തീരുമാനിച്ച് അവര്‍ക്ക് നല്‍കും. വിധവകളായവര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ തുടങ്ങി നിരവധി പേരുണ്ട്.’ മേയര്‍ വിശദീകരിച്ചു.

ചുടുകട്ടകള്‍ ശേഖരിക്കാന്‍ പ്രത്യേകം വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. യുവജന ക്ഷേമ ബോര്‍ഡ് വളണ്ടിയര്‍മാരെ നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. എയിംസ് കോളേജിലെ എന്‍എസ്എസ് ടീം ഉണ്ട്. പ്രത്യേക ടീം ആണ് പ്രവര്‍ത്തി ചെയ്യുക’, മേയർ വ്യക്തമാക്കി.

ശേഖരിക്കുന്ന ചുടുകല്ലുകള്‍ ലൈഫ് പദ്ധതിക്കുള്ള ഭവനനിര്‍മ്മാണത്തിന് ഉപയോഗിക്കുമെന്ന് ആര്യ രാജേന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. ഇത് ശേഖരിക്കാന്‍ ശുചീകരണ വേളയില്‍ പ്രത്യേക വോളന്റീയര്‍മാരെയും സജ്ജീകരിക്കും. മുൻകാലങ്ങളിൽ ഇത്തരം പ്രവർത്തികൾ കണ്ടതിനെ തുടർന്നാണ് ഈ നീക്കം.പരമാവധി ഇടങ്ങളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കാൻ സാധിച്ചിട്ടുണ്ട്. 2400 പേരാണ് ശുചീകരണ പ്രവർത്തനങ്ങൾക്കായി രംഗത്തുള്ളത്.

Leave a Reply

Your email address will not be published.