ഞായറാഴ്ച്ച ജോലിക്ക് ഹാജരാകുന്ന എല്ലാ ജീവനക്കാർക്കും അഭിനന്ദനങ്ങൾ, നഗരസഭാ ജീവനക്കാരെ പ്രശംസിച്ച് ആര്യ രാജേന്ദ്രന്‍
തിരുവനന്തപുരം നഗരസഭ മെയിൻ ഓഫീസും, സോണൽ ഓഫീസുകളും ഇന്ന് പ്രവർത്തിക്കുമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്‍റെ ഭാഗമായാണ് ജീവനക്കാര്‍ ഇന്നും ഓഫീസുകളിലെത്തുന്നത്. ജോലിക്ക് ഹാജരാകുന്ന എല്ലാ ജീവനക്കാരെയും അഭിനന്ദിച്ചുകൊണ്ടാണ് ആര്യ രാജേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിനായി തിരുവനന്തപുരം നഗരസഭ മെയിൻ ഓഫീസും, സോണൽ ഓഫീസുകളും ഇന്ന് പ്രവർത്തിക്കും. ജീവനക്കാർ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെടും. പൊതുജനങ്ങൾക്കാവശ്യമായ മറ്റ് സേവനങ്ങളും നാളെ ലഭ്യമാക്കും. ജോലിക്ക് ഹാജരാകുന്ന എല്ലാ ജീവനക്കാർക്കും അഭിനന്ദനങ്ങൾ’. – ആര്യ രാജേന്ദ്രന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.