Friday, January 10, 2025
World

താലിബാൻ അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്ത് 25 ശതമാനം സ്ത്രീകൾക്ക് തൊഴിൽ നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട്

താലിബാൻ അധികാരത്തിലെത്തിയതിനു ശേഷം അഫ്ഗാനിസ്താനിൽ 25 ശതമാനം സ്ത്രീകൾക്ക് തൊഴിൽ നഷ്ടപ്പെട്ടെന്ന് റിപ്പോർട്ട്. ഇൻ്റനാഷണൽ ലേബർ അസോസിയേഷൻ്റെ റിപ്പോർട്ടിലാണ് ഈ കണക്കുകൾ ഉള്ളത്. 2021 രണ്ടാം ആഴ്ച മുതൽ 2022 വർഷത്തിൻ്റെ അവസാന ആഴ്ച വരെ തൊഴിൽ നഷ്ടപ്പെട്ട സ്ത്രീകൾ 25 ശതമാനമാണ്. ഇക്കാലയളവിൽ പുരുഷന്മാർക്ക് 7 ശതമാനം തൊഴിൽ നഷ്ടപ്പെട്ടു. 2021 ഓഗസ്റ്റിലാണ് താലിബാൻ അഫ്ഗാനിസ്താൻ്റെ അധികാരം ഏറ്റെടുത്തത്.

പെൺകുട്ടികൾ ഹൈ സ്കൂളുകളിലും സർവകലാശാലകളിലും പഠിക്കുന്നതും സ്ത്രീകൾ സന്നദ്ധ സംഘടനകളിൽ ജോലി ചെയ്യുന്നതും താലിബാൻ തടഞ്ഞിരുന്നു. ജോലികൾ കുറഞ്ഞതോടെ അഫ്ഗാനിലെ സാമ്പത്തിക രംഗവും കൂപ്പുകുത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *