കെ ടി ജയകൃഷ്ണൻ വധക്കേസിൽ സി ബി ഐ അന്വേഷണം വേണം; ബി ജെ പി
കെ ടി ജയകൃഷ്ണൻ വധക്കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന് ബി ജെ പി. സിബിഐ അന്വേഷണം വേണമെന്ന് ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി എൻ ഹരിദാസ്. യഥാർത്ഥ പ്രതികൾ സമൂഹത്തിൽ വിഹരിക്കുന്നെന്ന് എൻ ഹരിദാസ് പറഞ്ഞു.
ഇക്കാര്യം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടും. ക്ലാസ് മുറിയിൽ ഉണ്ടായിരുന്ന കുട്ടികൾ ജീവിച്ചത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിൽ. കൊലപാതകം നേരിൽ കണ്ട 16 കുട്ടികളുടെ ഭാവി തുലഞ്ഞു. അവരുടെ മാനസിക നില ഇന്നും ശരിയായിട്ടില്ല.
അന്നത്തെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ പാനൂർ സ്വദേശി ഷെസീന വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം കാരണമാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയതെന്നും ഹരിദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം പാനൂരിൽ ആത്മഹത്യ ചെയ്ത 31 കാരി ജയകൃഷ്ണന്റെ ക്ലാസിൽ ഉണ്ടായിരുന്നെന്നും മാനസിക പ്രയാസങ്ങൾ കാരണമാണ് ആത്മഹത്യ ചെയ്തതെന്നും എൻ ഹരിദാസ് പറഞ്ഞു.