Tuesday, April 15, 2025
Kerala

അമ്മയുടെ ഗുരു മകൻ്റെയും; വയലിനിൽ എ ഗ്രേഡ് നേടി സംഗീത വിഭൂഷക വാണി പ്രസാദിന്റെ മകൻ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം വയലിൻ മത്സരത്തിനെത്തിയ വിജാത സുബ്രഹ്മണ്യത്തിന് ആത്മവിശ്വാസം അത്ര കുറവായിരുന്നില്ല. സംഗീത വിഭൂഷക വാണി പ്രസാദിന്റെ മകനായ വിജാത അമ്മയുടെ ഗുരുവായ കാഞ്ചന എ ഈശ്വരഭട്ടന്റെ കീഴിൽ തന്നെയാണ് സംഗീതം അഭ്യസിക്കുന്നത്. അമ്മയുടെ ശിക്ഷണം കൂടിയാകുമ്പോൾ ആ കലയ്ക്ക് മാറ്റേറും. ഹയർ സെക്കൻഡറി വിഭാഗം മൃദംഗത്തിനും വയലിനും എ ഗ്രേഡ് കരസ്ഥമാക്കിയ വിജാത എസ്എപി എച്ച്എസ്എസ് അകൽപാടിയിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്.

ആദ്യമായി സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെത്തുന്ന വിജാതയ്ക്ക് ഇത് സ്കൂൾ കാലഘട്ടത്തിലെ അവസാന കലോത്സവം കൂടിയാണ്. 2019ലെ കലോത്സവത്തിൽ വിജാതയുടെ ചേട്ടൻ വെങ്കിടേഷ യശ്വസ്വി വയലിനിൽ എ ഗ്രേഡ് നേടിയിരുന്നു. ഭാര്യയും മക്കളും കലാരംഗത്ത് അരങ്ങ് തകർക്കുമ്പോൾ അവർക്കെല്ലാം പിന്തുണയുമായി അച്ഛൻ ശ്യാമപ്രസാദ് കൂടെത്തന്നെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *