കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി
കോഴിക്കോട് റവന്യൂ ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ഡിഡിഇസി മനോജ് കുമാര്‍. ജില്ലയില്‍ റവന്യൂജില്ലാ കലോത്സവം നടക്കുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് അവധി ആയിരിക്കുമെന്ന് ആര്‍ഡിഡിയും വി.എച്ച്.എസ്.ഇ വിഭാഗത്തിന് അവധിയായിരിക്കുമെന്ന് എഡിയും അറിയിച്ചു.
കോഴിക്കോട് വടകരയിലാണ് ജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്നത്. ഡിസംബര്‍ ഒന്നിന് കലോത്സവം സമാപിക്കും.