ദുബായിൽ ഇടിയും മിന്നലും കൊടുങ്കാറ്റും; യുഎഇയിൽ മഴ കനക്കുന്നു
യുഎഇയിൽ മഴ കനക്കുന്നു. ദുബായിൽ ഇടിയും മിന്നലും കൊടുങ്കാറ്റും റിപ്പൊർട്ട് ചെയ്തു. കനത്ത മഴയിൽ വിവിധയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. മഴയിൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അധികൃതർ അറിയിച്ചിട്ടുണ്ട്.
സാവധാനത്തിലും ശ്രദ്ധയോടെയും വാഹനമോടിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കൃത്യവും സുരക്ഷിതവുമായ സാഹചര്യങ്ങളിലല്ലാതെ മറ്റു വാഹനങ്ങളെ മറികടക്കാതിരിക്കുക. വൈപ്പറുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പിച്ചതിനു ശേഷമേ യാത്രക്കിറങ്ങാവൂ എന്നും മുന്നറിയിപ്പുണ്ട്.