തൃശ്ശൂരിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്ന കേസിലെ പ്രതി മഹേഷ് അറസ്റ്റിൽ
തൃശ്ശൂർ കുട്ടനെല്ലൂരിൽ വനിതാ ഡോക്ടർ സോനയെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ. സുഹൃത്ത് മഹേഷിനെയാണ് പോലീസ് പിടികൂടിയത്. തൃശ്ശൂർ പൂങ്കുന്നത്ത് നിന്നാണ് പ്രതി പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൂവാറ്റുപുഴ സ്വദേശിയായ സോനക്ക് കുത്തേറ്റത്. ഇതിന് ശേഷം ഒളിവിൽ പോയ മഹേഷിനെ ഒരാഴ്ചക്ക് ശേഷമാണ് പോലീസ് പിടികൂടുന്നത്. കഴിഞ്ഞ രണ്ട് വർഷമായി കുട്ടനെല്ലൂരിൽ ദന്താശുപത്രി നടത്തി വരികയായിരുന്നു സോന. മഹേഷിന്റെ പാർട്ണർഷിപ്പോടെയായിരുന്നു സ്ഥാപനം നടത്തി വന്നത്.
സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മഹേഷിനെതിരെ സോന പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന സോന കഴിഞ്ഞ ഏതാനും നാളുകളായി മഹേഷിനൊപ്പമായിരുന്നു താമസം
സോനയിൽ നിന്ന് പലതവണയായി മഹേഷ് ലക്ഷങ്ങൾ കൈക്കലാക്കിയിരുന്നു.
ക്ലിനിക്കിൽ നിന്നുള്ള വരുമാനവും ഇയാൾ എടുത്തു തുടങ്ങി. ഇതോടെയാണ് സോന പരാതി നൽകിയത്.