Tuesday, January 7, 2025
Kerala

ദന്താശുപത്രിയില്‍വെച്ച് കുത്തേറ്റ വനിതാ ഡോക്ടര്‍ മരിച്ചു; സുഹൃത്ത് ഒളിവില്‍

കഴിഞ്ഞ രണ്ട് വർഷമായി സോനയും പാവറട്ടി സ്വദേശിയായ മഹേഷും ചേർന്നാണ് ദന്താശുപത്രി നടത്തിവരുന്നത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സോനയും ബന്ധുക്കളും കഴിഞ്ഞ ചൊവ്വാഴ്ച മഹേഷിനെതിരേ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്.

ഉദരഭാഗത്തും കാലിലും പരിക്കേറ്റ സോനയെ ഉടൻതന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ തുടരുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

കൃത്യം നടത്തിയ ശേഷം കാറിൽ രക്ഷപ്പെട്ട മഹേഷിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് വിവരം. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്ന വനിതാ ഡോക്ടർ കഴിഞ്ഞ രണ്ട് വർഷമായി മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്ളാറ്റിലായിരുന്നു താമസം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും ഒല്ലൂർ എസ്.എച്ച്.ഒ.  പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *