ബോളിവുഡ് നടൻ വിശാൽ ആനന്ദ് അന്തരിച്ചു
ബോളിവുഡ് താരം വിശാൽ ആനന്ദ് അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. 1970കളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച വിശാൽ ആനന്ദിനെ പ്രശസ്തിയിലേക്ക് ഉയർത്തിയത് 1976ൽ പുറത്തിറങ്ങിയ ചൽതേ ചൽതേ ആയിരുന്നു. സിമി ഗ്രേവാൾ ആയിരുന്നു നായിക. ഹിന്ദുസ്ഥാൻ കി കസം, ടാക്സി ഡ്രൈവർ എന്നിവയും വിശാൽ ആനന്ദിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.
ബിഷം കോലി എന്നായിരുന്നു വിശാല്‍ ആനന്ദിന്റെ യഥാര്‍ത്ഥ പേര്. വിശാൽ അനന്ദ് തന്നെ നിർമിച്ച ചൽതേ ചൽതേയിലൂടെയാണ് സംഗീത സംവിധായകനായ ബാപ്പി ലഹരിക്ക് കരിയറിലെ മികച്ച ബ്രേക്ക് ലഭിക്കുന്നത്.ഹമാര അധികാർ, സരെഗമപ, ഇന്ത്‌സാർ, ദിൽ സേ മിലെ ദിൽ, കസ്മത്ത് എന്നിവയാണ് വിശാലിന്റെ മറ്റ് ചിത്രങ്ങൾ.