പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 10 ആം ക്ലാസ്സുകാരൻ അറസ്റ്റിൽ
പതിനാറുകാരിയെ പീഡിപ്പിച്ച 10 ആം ക്ലാസ്സുകാരൻ അറസ്റ്റിൽ. വൈദ്യപരിശോധനയിൽ പെൺകുട്ടി നാല് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇരയുടെ പരാതിയിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ഖുന്തി ജില്ലയിലെ വിദ്യാഗര ഗ്രാമത്തിലാണ് സംഭവം.
പെൺകുട്ടി പഠിക്കുന്ന സ്കൂളിന് പുറത്ത് കാത്തുനിന്ന പ്രതി, വിദ്യാർത്ഥിയെ ആളൊഴിഞ്ഞ സ്ഥലത്തുള്ള വീട്ടിൽ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. നാല് തവണയാണ് പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്നാണ് വിവരം. പ്രതി മറ്റൊരു സമുദായത്തിൽ പെട്ടയാളാണ്. ഇരയുടെ പരാതിയിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ഹോമിലേക്ക് അയച്ചു.