മാധ്യമ സ്വാതന്ത്ര്യം നിലനിൽക്കണം’ : മുഖ്യമന്ത്രി
ദേശാഭിമാനി ദിനപത്രത്തിന്റെ എൺപതാം വാർഷികം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പല മാധ്യമങ്ങൾക്കു പല കാര്യങ്ങളിലും മറവി സംഭവിക്കുന്നു എന്നും മാധ്യമങ്ങളുടെ മറവി രാജ്യത്തിനു അപകടകാരാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനിയുടെ എണ്പതാം വാർഷികം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളുടെ മറവിയെ കുറിച്ചാണ് വിമർശനം ഉന്നയിച്ചത്. മാധ്യമ സ്വാതന്ത്ര്യം നിലനിൽക്കണം. അതു നിലനിൽക്കാൻ രാജ്യത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിൽക്കേണ്ടതുണ്ട്. ഈ ബോദ്യം പല മാധ്യമങ്ങൾക്കും ഇന്ന് ഇല്ല എന്നും മുഖ്യമന്ത്രി വിമർശിച്ചു. മാധ്യമങ്ങളുടെ മറവി രാജ്യത്തിനു നല്ലതല്ലെന്നും പിണറായി പറഞ്ഞു.
എം.ടി വാസുദേവൻ നായർമുഖ്യ അഥിതിയായ ചടങ്ങിൽ, പി വത്സല, ഐ എം വിജയൻ, ജോൺ ബ്രിട്ടാസ് എംപി, ശീതൾ ശ്യാം തുടങ്ങിയവർ പങ്കെടുത്തു.