Sunday, January 5, 2025
Kerala

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. പ്രതിയായ നടൻ ദിലീപിന്റെ എതിർവാദം അടക്കം പൂർത്തിയായി.
അടച്ചിട്ട കോടതി മുറിയിലായിരുന്നു രഹസ്യ വാദംകേൾക്കൽ. ഓണാവധിയാണെങ്കിലും ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ച് സ്‌പെഷ്യൽ സിറ്റിംഗ് നടത്തിയാണ് വാദം കേട്ടത്. വിചാരണക്കോടതി മാറ്റണമെന്ന പ്രധാന ആവശ്യത്തിന് പുറമെ വിചാരണ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും അതിജീവിത ഉന്നയിച്ചിട്ടുണ്ട്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്നാണ് അതിജീവിതയുടെ ഹർജി. അതിജീവിത നേരത്തെ തന്നെ വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിൽ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രാർക്ക് പരാതിയും നൽകിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *