നിയമസഭാ കയ്യാങ്കളി കേസ്: കക്ഷി ചേരാനുള്ള ചെന്നിത്തലയുടെ ഹർജിയിൽ വിധി ഈ മാസം ഒമ്പതിന്
നിയമസഭാ കയ്യാങ്കളി കേസിൽ കക്ഷി ചേരണമെന്ന രമേശ് ചെന്നിത്തലയുടെയും അഭിഭാഷക പരിഷത്തിന്റെയും ഹർജികളിൽ തിരുവനന്തപുരം സിജെഎം കോടതി ഈ മാസം ഒമ്പതിന് വിധി പറയും. ഇന്ന് സിറ്റിംഗ് ഇല്ലാത്തതിനാലാണ് ഹർജി ഒമ്പതിലേക്ക് മാറ്റിയത്. പ്രതികളുടെ വിടുതൽ ഹർജികളിൽ തടസ്സ ഹർജിയുമായാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്
2015 മാർച്ച് 13നാണ് നിയമസഭാ കയ്യാങ്കളി നടന്നത്. ബാർ കോഴ വിവാദം കത്തി നിൽക്കെ കെ എം മാണി ബജറ്റ് അവതരിപ്പിക്കാനെത്തുകയും പ്രതിപക്ഷം ഇത് തടയാൻ ശ്രമിക്കുകയും ചെയ്തത് സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. ഇ പി ജയരാജൻ, കെ ടി ജലീൽ, വി ശിവൻകുട്ടി, കെ അജിത് തുടങ്ങി ആറ് പേർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തു.