നിയമസഭാ കയ്യാങ്കളി കേസ്: സുപ്രീം കോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്ന് എ വിജയരാഘവൻ
നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് വന്ന സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിന് തിരിച്ചടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കേസിലെ നിയമപരമായ കാര്യങ്ങളാണ് വിധിയിലുള്ളത്. മന്ത്രി ശിവൻകുട്ടിക്കെതിരെ നിലവിൽ നടപടികളൊന്നും വന്നിട്ടില്ല. കേസ് ഇനിയാണ് വിചാരണയിലേക്ക് നീങ്ങുന്നത്.
Pനിയമസംവിധാനവുമായി ബന്ധപ്പെടുത്തി എല്ലാ അവകാശങ്ങളും ഉപയോഗപ്പെടുത്തും. അത് നീതിന്യായ വ്യവസ്ഥ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ എല്ലാ പൗരൻമാരും ചെയ്യേണ്ട കാര്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം യുഡിഎഫിന് വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് കേരളത്തിലെ എല്ലാ കാര്യങ്ങളിലും നിരാശയിൽ നിന്നുത്ഭവിക്കുന്ന അഭിപ്രായ പ്രകടനങ്ങളും അവർ നടത്താറുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.