Monday, January 6, 2025
National

ഐ എൻ എസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന് ഇ മെയിൽ ഭീഷണി

കൊച്ചി കപ്പൽശാലയിൽ ബോംബ് ഭീഷണി. ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്നാണ് ഭീഷണി. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. കപ്പൽശാല അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തു

ഐഎൻഎസ് വിക്രാന്തിന് പുറമെ മറ്റ് കപ്പലുകളും തകർക്കുമെന്നും ഭീഷണിയിലുണ്ട്. കൂടാതെ കപ്പൽശാലക്ക് സുരക്ഷാ ഭീഷണി ഉയർത്തുമെന്നും സന്ദേശത്തിൽ പറയുന്നു. ഐ ടി ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇ മെയിലിന്റെ ഉറവിടം പരിശോധിക്കുകയാണ് പോലീസ്‌

Leave a Reply

Your email address will not be published. Required fields are marked *