നിയമസഭാ കയ്യാങ്കളി കേസ്: മന്ത്രി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി
നിയമസഭാ കയ്യാങ്കളി കേസിൽ സർക്കാരിന് വൻ തിരിച്ചടി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കം കേസിലെ ആറ് പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ രണ്ടംഗ ബഞ്ച് വിധിച്ചു. സഭയയുടെ പരിരക്ഷ ക്രിമനൽ കുറ്റത്തിൽ നിന്നുള്ള പരിരക്ഷയല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വിധി പ്രസ്താവിച്ച് പറഞ്ഞു
കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടി തെറ്റാണ്. എംഎൽഎമാരുടെ നടപടികൾ ഭരണഘടനയുടെ അതിർവരമ്പുകൾ ലംഘിച്ചു. അതിന് ജനപ്രതിനിധികളുടെ പരിരക്ഷ പ്രയോജനപ്പെടുത്താനാകില്ല. പൊതുമുതൽ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്നും സുപ്രീം കോടതി വിധിച്ചു
വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ കുഞ്ഞമ്മദ് മാസ്റ്റർ, സി കെ സദാശിവൻ, കെ അജിത് എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13നാണ് സംഭവം നടക്കുന്നത്. ബാർ കോഴ വിവാദത്തിൽപ്പെട്ട ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാതിരിക്കാൻ ശ്രമിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.