നിപ മരണം: സമ്പർക്ക പട്ടികയിൽ കൂടുതൽ പേർ; രോഗ ഉറവിടം കണ്ടെത്താനുള്ള പരിശോധന തുടരുന്നു
കോഴിക്കോട് നിപ ബാധിച്ച് മരിച്ച 12കാരന്റെ സമ്പർക്ക പട്ടികയിൽ കൂടുതൽ പേർ. 251 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. നേരത്തെ ഇത് 188 ആയിരുന്നു. സമ്പർക്കപട്ടികയിൽ 32 പേർ ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ടവരാണ്. ഇതിൽ എട്ട് പേർക്ക് രോഗലക്ഷണങ്ങളുണ്ട്
കുട്ടിയുടെ വീട്ടിലുണ്ടായിരുന്ന ആടിന്റെ സ്രവവും പരിശോധനക്ക് എടുത്തിട്ടുണ്ട്. കുട്ടിക്ക് രോഗം വരുന്നതിന് മുമ്പ് ആടിന് ദഹനക്കേട് പോലുള്ള അസുഖം വന്നിരുന്നു. 12കാരനാണ് ആടിനെ പരിചരിച്ചിരുന്നത്. ഇത് രോഗാവസ്ഥക്ക് കാരണമായോയെന്ന് അറിയുന്നതിനായാണ് പരിശോധന
അതേസമയം നില തീവ്രമാകാൻ സാധ്യതയില്ലെന്നാണ് കേന്ദ്രവിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.