സുൽത്താൻ ബത്തേരി അരിവയൽ പ്രദേശത്ത് ഭീതി പരത്തി വീണ്ടും കടുവയുടെ ആക്രമണം; പശു കിടാവിനെ ആക്രമിച്ചു
അരിവയൽ: പ്രദേശത്ത് ഭീതി പരത്തി വീണ്ടും കടുവയുടെ ആക്രമണം. ഇന്നലെ രാത്രി കടുവ പശു കിടാവിനെ ആക്രമിച്ചു. നമ്പീശൻകവല ഇളവനപുറത്ത് ഇ.ജെ ശിവദാസന്റെ പശുകിടാവിനെയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ കടുവ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പശുക്കിടാവിന് ഉടൻ പ്രാഥമിക ചികിത്സ നൽകി. കടുവയെ രാവിലെ പുല്ലരിയാൻ പോയവരും കണ്ട് ഭയന്നോടിയിട്ടുണ്ട്. വനം വകുപ്പുദ്യോഗസ്ഥരെത്തി തുടർ നടപടികൾ സ്വീകരിച്ചു. ബീനാച്ചി എസ്റ്റേറ്റിനോട് ചേർന്നു നിൽക്കുന്ന പ്രദേശമായ അരിവയൽ, സി.സി. ഭാഗങ്ങളിൽ ആക്രമണങ്ങൾ പതിവാണ്.