നിപ മരണം: കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ 158 പേർ; രണ്ട് പേർക്ക് രോഗലക്ഷണം
കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച 12കാരന്റെ സമ്പർക്ക പട്ടികയിൽ 158 പേർ. ഇതിൽ 20 പേർ പ്രാഥമിക സമ്പർക്കത്തിലുള്ളവരാണ്. സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. സാമ്പിൾ വിശദ പരിശോധനക്കായി അയക്കും. രണ്ട് പേരും കുട്ടിയുടെ ബന്ധുക്കളോ ആരോഗ്യ പ്രവർത്തകരോ അല്ലെന്നാണ് വിവരം. അതേസമയം നിപ പ്രതിരോധത്തിനുള്ള ആക്ഷൻ പ്ലാൻ തയ്യാറായതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
കുട്ടിയുടെ നാടായ ചാത്തമംഗലം ചൂലുരിലും പരിസരത്തും മെഡിക്കൽ സംഘങ്ങൾ സന്ദർശനം നടത്തുകയാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകളും തുടരുകയാണ്.