Wednesday, January 8, 2025
Kerala

കോൺഗ്രസിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു; ഒറ്റക്കെട്ടായി പോകുമെന്ന് കെ സുധാകരൻ

കോൺഗ്രസിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നടത്തിയ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ. മഞ്ഞുരുകിയോ എന്ന ചോദ്യത്തിന് മഞ്ഞുണ്ടായിട്ട് വേണ്ടേ എന്നായിരുന്നു സുധാകരന്റെ മറുപടി.

ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വം കോൺഗ്രസിന് ലഭിക്കുമെന്ന് ഉറപ്പാക്കിയാണ് ഞങ്ങൾ പിരിഞ്ഞത്. ഇനി ചർച്ചയില്ല. ചർച്ച ഇവിടെ അവസാനിച്ചു. അവരുടെ പരിഭവങ്ങളൊക്കെ പരിഹരിച്ചു. എല്ലാ പ്രശ്‌നങ്ങളും തീർന്നു. ഒറ്റക്കെട്ടായി പോകാനുള്ള ധാരണയാണ് എടുത്തിട്ടുള്ളത്.

പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമുണ്ടാകും. തർക്കങ്ങൾ അവസാനിച്ചതോടെ താരിഖ് അൻവർ കേരളത്തിലേക്ക് വരുന്നത് മാറ്റിവെച്ചതായും സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *