Monday, January 6, 2025
Kerala

മുഖ്യമന്ത്രിക്ക് മയത്തിൽ പെരുമാറിക്കൂടേ; വ്യാപാരികൾക്ക് പൂർണപിന്തുണയെന്ന് കെ സുധാകരൻ

 

സമരം ചെയ്യുന്ന വ്യാപാരികൾക്ക് കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജീവിതം വഴിമുട്ടിയ കച്ചവടക്കാരോട് മുഖ്യമന്ത്രിക്ക് മയത്തിൽ പെരുമാറിക്കൂടേയെന്നും സുധാകരൻ ചോദിച്ചു. വ്യാപാരികളുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും കേൾക്കുകയും പരിഹാരം നൽകുകയും വേണം.

സംസ്ഥാനം ഭരിക്കുന്ന സർക്കാരിനോടല്ലാതെ പിന്നാരോടാണ് അവർ പറയുക. കച്ചവടക സ്ഥാപനങ്ങൾ നിലനിൽപ്പിന്റെ അവസാന പടിയിലെത്തിയപ്പോഴാണ് പോലീസ് അനുവദിച്ചില്ലെങ്കിലും തങ്ങൾ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. അവരോട് യുദ്ധം ചെയ്യാനല്ല സർക്കാർ പോകേണ്ടത്. അവരുടെ പ്രശ്‌നങ്ങൾ കേൾക്കാനുള്ള ക്രിയാത്മക ചർച്ചയാണ് വേണ്ടത്. ജനാധിപത്യ സംവിധാനത്തിൽ ഭരണകൂടം ചെയ്യേണ്ടത്്താണ്.

മരംവെട്ട് കൊള്ള നടത്തിയവരോടോ സ്വർണക്കള്ളക്കടത്ത് നടത്തിയവരോടോ അല്ല മുഖ്യമന്ത്രി മനസ്സിലാക്കി കളിച്ചാൽ മതിയെന്ന് പറഞ്ഞത്. കച്ചവടക്കാരുടെ നീറുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിന് ആകുന്നില്ലെങ്കിൽ അപമാനിക്കാതിരിക്കാനെങ്കിലും സന്മനല്ല് കാണിക്കണം. ഞങ്ങൾ നീതി അർഹിക്കുന്ന കച്ചവടക്കാർക്കൊപ്പമാണ്. അവരുടെ സമരത്തിന് ഒപ്പമാണ്. ബസുകളുടെ കാര്യത്തിലും അതേ സമീപനമാണ്.

സമൂഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വിലക്കുകയാണ് ഇപ്പോഴുള്ളത്. വിലക്കിന്റെ പ്രാധാന്യത്തെ വില കുറച്ച് കാണുന്നില്ല. എന്നാൽ അതിനെ മയപ്പെടുത്താനുള്ള ഒരുപാട് സാധ്യതകൾ സർക്കാരിന്റെ മുന്നിലുണ്ട്. ഒരു മയപ്പെടുത്തിയ പ്രതികരണവും മയപ്പെടുത്തിയ പെരുമാറ്റവും മുഖ്യമന്ത്രിക്ക് ചെയ്തുകൂടേയെന്നും സുധാകരൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *