Thursday, January 9, 2025
Kerala

‘മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ’; പോളിങ് ബൂത്തിൽ പ്രതിഷേധവുമായി ബിജെപി

കൊച്ചി: നടന്‍ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെ ചോദ്യംചെയ്ത് ബിജെപി സ്ഥാനാര്‍ഥിയുടെ ഭാര്യ. തൃക്കാക്കര പൊന്നുരുന്നി സി.കെ.എസ്. സ്‌കൂളിലാണ് ബിജെപി. സ്ഥാനാര്‍ഥി എസ്. സജിയുടെ ഭാര്യ പ്രതിഷേധവുമായി രംഗത്തെത്തിയത്.

രാവിലെ സ്ഥാനാർഥി എസ്.സജി വോട്ടു ചെയ്യാനെത്തിയപ്പോൾ മൊബൈൽ ഫോണിൽ വിഡിയോ പകർത്തിയത് വരണാധികാരി തടഞ്ഞിരുന്നു. ഇതേത്തുടർന്നാണ് സ്ഥാനാർഥിയുടെ ഭാര്യ ‘മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ’ എന്നു ചോദിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. മറ്റു വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഇതെന്നായിരുന്നു പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവർത്തകരുടെ ആരോപണം.

പോളിങ് ബൂത്തിൽ മറ്റു വോട്ടർമാർ ഉണ്ടായിരുന്നില്ല. സജിയുടെ ഭാര്യ പ്രതിഷേധം ഉയർത്തിയതു കണ്ട പൊലീസുകാർ ഇത് പ്രിസൈഡിങ് ഓഫിസർ ആണെന്ന് തെറ്റിദ്ധരിച്ച് മാധ്യമ പ്രവർത്തകരെ തടഞ്ഞു. ഇതോടെ സ്ഥലത്ത് വാക്കേറ്റമുണ്ടായി. ഇതിനിടെ മമ്മൂട്ടി വോട്ടു ചെയ്തു മടങ്ങി. കോവിഡ് ആയതിനാൽ വേണ്ട ജാഗ്രത പുലർത്തി വോട്ടു ചെയ്യണമെന്ന അഭ്യർഥനയോടെയായിരുന്നു അദ്ദേഹം മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *