മൂന്നാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്: മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 25.09 ശതമാനം പോളിങ്
കോഴിക്കോട്: മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 25.09 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിആര്‍ഒയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
മലപ്പുറം ജില്ലയില്‍ 25.54, കോഴിക്കോട് 24.68, കണ്ണൂര്‍ 25.04, കാസര്‍കോഡ് 24.74 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിങ് ശതമാനം. കോഴിക്കോട് കോര്‍പ്പറേഷനില്‍ 21.20 ശതമാനവും കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 19.26 ശതമാനവും പോളിങ് രേഖപ്പെടുത്തി.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങി സംസ്ഥാനത്തെ നാല് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബുധനാഴ്ചയാണ് വോട്ടെണ്ണല്‍.