ഫിറോസ് കുന്നുംപറമ്പിലിന്റെ സ്ഥാനാര്‍ഥിത്വം; മലപ്പുറം ഡിസിസിക്ക് മുന്നില്‍ പ്രതിഷേധം
തവനൂരില്‍ ഫിറോസ് കുന്നുംപറമ്പിലിനെ മത്സരിപ്പിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറം ഡിസിസി ഓഫീസിന് മുന്നിലാണ് പ്രതിഷേധം. തവനൂരിലെയും പൊന്നാനിയിലെയും സ്ഥാനാര്‍ഥികളെ ചൊല്ലിയാണ് പ്രതിഷേധം.
തവനൂരില്‍ മത്സരിക്കുമെന്ന് ഫിറോസ് കുന്നുംപറമ്പില്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചതായും ഫിറോസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.