കണ്ണൂരിൽ ട്രെയിൻ തട്ടി 55കാരൻ മരിച്ചു; അപകടം പ്രഭാത സവാരിക്കിടെ
കണ്ണൂരിൽ ട്രെയിൻ തട്ടി 55കാരൻ മരിച്ചു. താഴെ ചൊവ്വ ശ്രീലക്ഷ്മിയിൽ സിഎ പ്രദീപനാണ് മരിച്ചത്. ഹൈദരാബാദ് ഇലക്ട്രിസിറ്റി ബോർഡ് എൻജിനീയറായിരുന്നു.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. പ്രഭാത സവാരിക്കിടെ പാളം മുറിച്ച് കടക്കുമ്പോൾ ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെടാതെ അപകടത്തിൽപ്പെടുകയായിരുന്നു. താഴെചൊവ്വ സ്പിന്നിംഗ് മില്ലിന് സമീപത്താണ് അപകടം നടന്നത്.