വൈക്കത്ത് തോട്ടിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു
കോട്ടയം വൈക്കത്ത് തോട്ടിൽ വീണ് രണ്ട് വയസുള്ള കുട്ടി മരിച്ചു. തോട്ടകം സ്വദേശി സൂരജ് അമൃത ദമ്പതികളുടെ മകൻ ആരുഷ് ആണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് സമീപത്തെ തോട്ടിൽ വീണ നിലയിൽ കുട്ടിയെ കണ്ടത്. അബോധാവസ്ഥയിലായിന്നു രണ്ട് വയസ്സുകാരൻ. ഉടൻ തന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരുഷിനെ രക്ഷിക്കാനായില്ല.