കാസർകോട് വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടെയും മൃതദേഹം ലഭിച്ചു
കാസർകോട് കീഴൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കസബ സ്വദേശികളായ സന്ദീപ്, രതീഷ്, കാർത്തിക്ക് എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലർച്ചെയാണ് ആഞ്ജനേയ എന്ന ഫൈബർ ബോട്ടിൽ ഇവർ മത്സ്യബന്ധനത്തിന് പോയത്. ഏഴ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതിൽ രവി, ഷിബിൻ, മണികണ്ഠൻ, ശശി എന്നിവരെ നിസാര പരുക്കുകളോടെ രക്ഷപ്പെടുത്തി.