കാസർകോട് പെരുമ്പള പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു
കാസർകോട് പെരുമ്പള പുഴയിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്നുമ്മൽ നാസറിന്റെ മകൻ നിയാസിന്റെ മൃതദേഹമാണ് ലഭിച്ചത്. 23 വയസ്സാണ്. പുലർച്ചെ രണ്ട് മണിയോടെയാണ് തോണി അപകടത്തിൽപ്പെട്ടത്.
മണൽ വാരാനായി പോയ നാലംഗ സംഘത്തിന്റെ തോണി മറിയുകയായിരുന്നു. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. അതേസമയം നിയാസ് ഒഴുക്കിൽപ്പെട്ടു. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്