തിരൂർ ബിവറേജസ് ഔട്ട്ലറ്റിന് മുന്നിൽ വെട്ട് കത്തിയുമായെത്തി മദ്യപാനിയുടെ പരാക്രമം
തിരൂർ ബിവറേജസ് ഔട്ട്ലറ്റിന് മുന്നിൽ ഗുണ്ടാവിളയാട്ടവുമായി മദ്യപസംഘം. വെട്ട് കത്തിയുമായെത്തിയ മദ്യപാനിയാണ് പരാക്രമം കാട്ടിയത്.
മദ്യപിച്ച് ലക്കുകെട്ട മധ്യവയസ്ക്കൻ വെട്ട് കത്തിയുമായി നാട്ടുകാരെ ഭയപ്പെടുത്തുകയായിരുന്നു.
മദ്യം വാങ്ങാൻ എത്തിയവർക്ക് നേരെയാണ് ഇയാൾ വെട്ട് കത്തിയുമായി പാഞ്ഞടുക്കുന്നത്. പ്രദേശത്ത് മുൻമ്പും സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സമീപവാസികൾ പറയുന്നു.
ലുങ്കിയുടുത്ത് ഒരു ബാഗും തൂക്കിയെത്തിയ ചെറുപ്പക്കാരനാണ് കണ്ണിൽ കണ്ടവരുടെയൊക്കെ മുന്നിൽ കത്തി വീശിയത്. ഒരു മധ്യവസയ്കനെ കഴുത്തിന് പിടിക്കുന്നതും ഭിത്തിയിൽ ചേർത്തു നിർത്തി കത്തി വീശുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ബിവറേജസിലെത്തിയ മറ്റ് ആളുകൾ ഭീതിയോടെ അവിടെ നിന്ന് മാറിപ്പോവുകയായിരുന്നു.