മലപ്പുറം തിരൂർ എ എം എൽ പി സ്‌കൂളിന്റെ ഫിറ്റ്നസ് റദ്ധാക്കി. തിരുർ നഗരസഭയുടേതാണ് തീരുമാനം. ക്ലാസ്സുകൾ ഓൺലൈൻൽ നടത്താനാണ് തീരുമാനം.
ഒരാഴ്ച്ചയാണ് ഓൺലൈൻ ക്ലാസുകൾ നടക്കുക. അടിയന്തര അറ്റകുറ്റപ്പണി നടത്താനും നഗരസഭ നിർദേശം നൽകി. സ്‌കൂളിന്റെ ശോചനീയാവസ്ഥയിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചിരുന്നു .