മാധ്യമപ്രവർത്തകനെ മർദിച്ച സംഭവത്തിൽ തിരൂർ സിഐ ടിപി ഹർഷാദിനെ സ്ഥലം മാറ്റി. പകരം നിയമനം നൽകിയിട്ടില്ല. ഹർഷാദിനോട് മലപ്പുറം ജില്ലാ പോലീസ് കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് മാധ്യമപ്രവർത്തകൻ കെപിഎം റിയാസിന് മർദനമേറ്റത്.