ബലാത്സംഗ പരാതികൾ: ഒളിവിൽ കഴിയുന്ന ടാറ്റു ആർട്ടിസ്റ്റിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ്
യുവതികളുടെ ബലാത്സംഗ പരാതിയിൽ കൊച്ചിയിലെ ടാറ്റു ആർട്ടിസ്റ്റ് പി എസ് സുജേഷിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ നാഗരാജു. ഒളിവിൽ കഴിയുന്ന പ്രതിയെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. കൊച്ചിയിലെ ടാറ്റു കേന്ദ്രങ്ങളെ കുറിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. മറ്റേതെങ്കിലും കേന്ദ്രങ്ങളിൽ സ്ത്രീകൾക്ക് സമാന അനുഭവമുണ്ടായോ എന്ന് പരിശോധിക്കുമെന്നും കമ്മീഷണർ പറഞ്ഞു
സുജേഷിനെതിരെ ആറ് പേരാണ് പരാതി നൽകിയിട്ടുള്ളത്. 2017 മുതൽ പീഡനമുണ്ടായെന്നാണ് യുവതികൾ മൊഴി നൽകിയത്. കൂടുതൽ പേരെ സുജേഷ് പീഡിപ്പിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാല് കേസുകൾ പാലാരിവട്ടത്തും രണ്ട് കേസുകൾ ചേരാനല്ലൂർ പോലീസ് സ്‌റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്