യുക്രൈനിൽ റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു; കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കും
യുക്രൈനിൽ റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. യുദ്ധം തുടങ്ങി പത്താം ദിവസമാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായാണ് വെടിനിർത്തൽ. ഒഴിപ്പിക്കലിന് തങ്ങൾ തന്നെ മുൻകൈ എടുക്കുമെന്നും റഷ്യ അറിയിച്ചു.
മാർച്ച് 5ന് മോസ്‌കോ സമയം രാവിലെ 10 മണിക്ക് റഷ്യ വെടിനിർത്തൽ പ്രഖ്യാപിക്കുകയും മരിയുപോളിൽ നിന്നും വോൾനോവഹയിൽ നിന്നും ജനങ്ങൾക്ക് പുറത്തുകടക്കുന്നതിന് മാനുഷിക ഇടനാഴികൾ തുറക്കുകയും ചെയ്യുന്നുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വെടിനിർത്തലിനായി റഷ്യക്ക് മേൽ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ പൗരൻമാരെ ഒഴിപ്പിക്കാൻ വേണ്ടി മാത്രമാണ് വെടിനിർത്തലെന്നും ഇത് ഒന്നിന്റെയും അവസാനമല്ലെന്നും റഷ്യ അറിയിച്ചു.