ബലാത്സംഗ കുറ്റത്തിന് കേസെടുത്തു; ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ
വ്‌ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗ കുറ്റത്തിന് പോലീസ് കേസെടുത്തു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് എഫ് ഐ ആർ റിപ്പോർട്ട്. ഒളിവിൽ പോയ ശ്രീകാന്ത് വെട്ടിയാരെ കണ്ടെത്തുന്നതിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു
നിരവധി തവണയാണ് ശ്രീകാന്ത് വെട്ടിയാർക്കെതിരെ ലൈംഗികാരോപണം ഉയർന്നത്. നേരത്തെ രണ്ട് യുവതികളും ഇയാൾക്കെതിരെ സമാനമായ ആരോപണം ഉന്നയിച്ച് രംഗത്തുവന്നിരുന്നു. യൂട്യൂബ് വ്‌ളോഗിംഗിലൂടെയും ട്രോൾ വീഡിയോ വഴിയുമാണ് ശ്രീകാന്ത് വെട്ടിയാർ പ്രശസ്തനാകുന്നത്.