Saturday, January 4, 2025
Kerala

ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം: ഇ ഡിയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം ഉന്നതരിലേക്ക് എത്തുന്ന സാഹചര്യത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ശിവശങ്കർ പുറത്തിറങ്ങുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഇ ഡി പറയുന്നു

ഹൈക്കോടതി വിധി അടിയന്തരമായി റദ്ദാക്കണമെന്നാണ് ഇ ഡി പറയുന്നത്. കേസിൽ ശിവശങ്കർ തടസ്സ ഹർജിയും നൽകിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഒക്ടോബർ 28നാണ് ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. ജനുവരി 25ന് ഹൈക്കോടതി ജാമ്യം നൽകി. കസ്റ്റംസ് കേസിൽ കൂടി ജാമ്യം ലഭിച്ച് ശിവശങ്കർ പുറത്തിറങ്ങിയതോടെയാണ് ഇ ഡി സുപ്രീം കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *