ഇ ഡി കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അറുപത് ദിവസം പിന്നിട്ടതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് ശിവശങ്കർ ചൂണ്ടിക്കാണിക്കും. സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴി ലഭിക്കണമെന്ന ഇഡിയുടെ ആവശ്യവും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.