എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കു. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
കള്ളക്കടത്തിൽ തനിക്ക് പങ്കില്ലെന്നും ഇക്കാര്യത്തിൽ കസ്റ്റംസിന് യാതൊരു തെളിവും ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് ശിവശങ്കർ പറയുന്നത്. ഒരു പ്രതി നൽകിയ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളത്. ഇത് വിശ്വസിക്കാനാകില്ലെന്നും ശിവശങ്കർ ജാമ്യാപേക്ഷയിൽ പറയുന്നു.