സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് സ്ഥാനത്തുനിന്ന് മേഴ്സി കുട്ടൻ ഉടൻ രാജിവയ്ക്കും
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് സ്ഥാനത്തുനിന്ന് മേഴ്സി കുട്ടൻ ഉടൻ രാജിവയ്ക്കും. സർക്കാർ രാജിവയ്ക്കാനാവശ്യപ്പെട്ടതോടെയാണ് മേഴ്സി കുട്ടൻ പടിയിറങ്ങുന്നത്. കായിക മന്ത്രി വി. അബ്ദുറഹ്മാനുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് സർക്കാർ രാജി ആവശ്യപ്പെട്ടത്. മേഴ്സി കുട്ടനൊപ്പം സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റിനോടും 5 സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളോടും രാജിവയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
കായികതാരങ്ങൾക്ക് അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങൾ നൽകുന്നില്ലെന്ന വിമർശനം ഉയർന്നപ്പോൾ, സർക്കാർ പണം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ മേഴ്സി കുട്ടൻ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മന്ത്രിയും മേഴ്സി കുട്ടനും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. എന്നാൽ രാജിക്കാരും ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്ന് മേഴ്സി കുട്ടൻ പറയുന്നു.