Wednesday, January 8, 2025
Kerala

ഈ മാസം പകുതിയോടെ സംസ്ഥാനത്ത് കൂടുതൽ ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കും

ഈ മാസം പകുതിയോടെ സംസ്ഥാനത്ത് കൂടുതൽ ഇന്റർസിറ്റി ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട ശുപാർശ ഇപ്പോൾ റയിൽവേ ബോഡിന്റെ സജീവ പരിഗണനയിലാണ്. എറണാകുളം -തിരുവനന്തപുരം വഞ്ചിനാട്, ഗുരുവായൂർ -തിരുവനന്തപുരം ഇന്റർസിറ്റി, എറണാകുളം -കണ്ണൂർ ഇന്റർസിറ്റി, തിരുവനന്തപുരം- മധുര അമൃത, തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് അടുത്ത ഘട്ടത്തിൽ പരിഗണിക്കുന്നത്.

കൊച്ചുവേളി -മൈസൂരു, എറണാകുളം -ഓഖ. തിരുവനന്തപുരം-ഇൻഡോർ എന്നീ ട്രെയിനുകളും പുതിയ പട്ടികയിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

 

Leave a Reply

Your email address will not be published. Required fields are marked *