ഉത്ര വധകേസ്: വിചാരണ അടുത്ത മാസം 1ന് ആരംഭിക്കും
കൊല്ലം: ഉത്ര വധകേസിൽ ഏക പ്രതിയായ സൂരജിന്റെ ജാമ്യപേക്ഷ കോടതി തള്ളി. കേസിന്റെ വിചാരണ അടുത്ത മാസം ആരംഭിക്കും. അടുത്ത മാസം ഒന്നാം തിയതി മുതൽ തുടർച്ചയായ ദിവസങ്ങളിൽ കൊല്ലം ജില്ല അഡിഷണൽ സെഷൻ കോടതി വാദം കേൾക്കും
കൊല്ലം അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര കഴിഞ്ഞ മെയിലാണ് കൊല്ലപ്പെട്ടത്. സ്ത്രീധനം നഷ്ടമാകാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ.