Sunday, April 13, 2025
Kerala

പ്ലസ് വൺ രണ്ടാംഘട്ട സപ്ലിമെന്‍ററി അലോട്ട്മെന്‍റ്; പുതിയ അപേക്ഷ അഞ്ച് വരെ നൽകാം

പ്ലസ് വൺ ഏകജാലകം രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അവസരം നൽകും. നവംബർ അഞ്ചിന് വൈകീട്ട് അഞ്ച് വരെയാണ് അപേക്ഷ പുതുക്കുന്നതിനും പുതിയ അപേക്ഷകൾ നൽകുന്നതിനുമുള്ള സമയപരിധി. അപേക്ഷകൾ ഓൺലൈനായിട്ടാണ് സമർപ്പിക്കേണ്ടത്.

ഇതുപ്രകാരം, അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ റിന്യൂ ആപ്ലിക്കേഷൻ (Renew application) എന്ന ലിങ്കിലൂടെ പ്രസിദ്ധീകരിക്കുന്ന ഒഴിവുകൾക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ നൽകി അന്തിമ അപേക്ഷ സമർപ്പിക്കണം. ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർക്ക് വെബ്സൈറ്റിലെ അപ്ലൈ ഓൺലൈൻ എസ്.ഡബ്ല്യു.എസ് (Apply online-sws) എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ അന്തിമമായി സമർപ്പിക്കാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *