Friday, April 11, 2025
EducationKerala

പ്ലസ് വൺ അപേക്ഷ ജൂലൈ 29ന് മുതൽ സ്വീകരിക്കും; ചെയ്യേണ്ടതും അറിയേണ്ടതും ഇവയാണ്..

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂലൈ 29 വൈകുന്നേരം അഞ്ച് മണി മുതൽ സ്വീകരിക്കും. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏകജാലക അപേക്ഷയാണ്. എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്

കൊവിഡ് പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ലളിതമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രവേശന മാർഗനിർദേശങ്ങൾ ഉടൻ പുരത്തിറക്കും. വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കും. ഫീസ് പ്രവേശന സമയത്ത് അടച്ചാൽ മതി. അപേക്ഷ സമർപ്പിച്ചതിന് ശേഷം മൊബൈൽ വൺ ടൈം പാസ് വേഡ് നൽകി കാൻഡിഡേറ്റ് ലോഗിൻ വാങ്ങണം. ഇതുവഴിയാകും പിന്നീടുള്ള നടപടിക്രമങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *