Monday, January 6, 2025
Kerala

പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്‍റ്​: പ്രവേശനം ഇന്ന്​ അവസാനിക്കും

തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം അലോട്ട്​മെന്‍റ്​ പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ഇന്ന് അവസാനിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റായതിനാല്‍ അവസരം ലഭിച്ചവര്‍ ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം. ആദ്യ അലോട്ട്മെന്‍റില്‍ താല്‍ക്കാലിക പ്രവേശനം എടുത്തവരും രണ്ടാം അലോട്ട്മെന്‍റില്‍ മാറ്റമൊന്നുമില്ലെങ്കില്‍ ഇന്ന് വൈകീട്ട് അഞ്ചിനകം സ്ഥിരപ്രവേശനം നേടണം.

ഈ സീറ്റുകളിലേക്ക്​ അന്നു രാവിലെ ഒമ്പതു മുതല്‍ 14ന്​ വൈകീട്ട്​ അഞ്ചു​വരെ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന്​ അപേക്ഷിക്കാം.

കാന്‍ഡിഡേറ്റ്​ ലോഗിനിലെ ‘RENEW APPLICATION’ എന്ന ലിങ്കിലൂടെ ഒഴിവുകള്‍ക്കനുസൃതമായി പുതിയ ഓപ്​ഷന്‍ നല്‍കി അപേക്ഷ അന്തിമമായി സമര്‍പ്പിക്കണം. ഇതുവരെ അപേക്ഷിക്കാന്‍ APPLY ONLINE-SWS എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ​പ്രവേശന തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ‘Create Candidate Login-SWS എന്ന ലിങ്കിലൂടെ കാന്‍ഡിഡേറ്റ്​​ ലോഗിന്‍ സൃഷ്​ടിക്കണം. തെറ്റായ വിവരങ്ങള്‍ കാരണം അലോട്ട്​മെന്‍റ്​ റദ്ദാക്കപ്പെട്ടവര്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന്​ പരിഗണിക്കാനായി കാന്‍ഡിഡേറ്റ്​ ലോഗിനിലെ ‘RENEW APPLICATION’ എന്ന ലിങ്കിലൂടെ പിഴവുകള്‍ തിരുത്തി ഒാപ്ഷനുകള്‍ നല്‍കി അപേക്ഷിക്കണം.

 

ഒഴിവുള്ള സ്​കൂളുകള്‍/ വിഷയ കോംബിനേഷനുകള്‍ മാത്രമേ സപ്ലിമെന്‍ററി അലോട്ട്​മെന്‍റില്‍ ഓപ്ഷനായി നല്‍കാനാവൂ. സ്പോര്‍ട്സ് ​ക്വാട്ട സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷിക്കാനുള്ള സമയം ചൊവ്വാഴ്ച വൈകീട്ട് നാലിന് അവസാനിക്കും. വിവരങ്ങള്‍ക്ക്: www.hscap.kerala.gov.in.

 

എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ – ജോയിനിങ്ങ് ആയവർ) ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി ) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കുകയില്ല.

 

 

Leave a Reply

Your email address will not be published. Required fields are marked *