ലൈഫ് മിഷൻ 2020 അപേക്ഷാ തീയതി സെപ്റ്റംബർ 9 വരെ നീട്ടി
ലൈഫ് 2020 യുടെ ഭാഗമായി വീട് ഇല്ലാത്തതും വീട് വയ്ക്കാൻ ശേഷിയുമില്ലാത്ത കുടുംബങ്ങൾക്ക് ഓൺലൈൻ അപേക്ഷകൾ ലൈഫ് മിഷനിലേക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബർ 9 വരെ നീട്ടി.
മാനദണ്ഡങ്ങൾ പ്രകാരം അർഹതയുള്ള കുടുംബങ്ങൾ മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റേഷൻ കാർഡ് പ്രകാരമുള്ള കുടുംബനാഥരുടെ പേരിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത അർഹരായവർ സെപ്തം. 9 നു മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.