Saturday, October 19, 2024
Kerala

കണ്ണൂരിലെ ഒമ്പത് വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാവ് അറസ്റ്റിൽ

 

കണ്ണൂർ ചാലാട് ഒമ്പത് വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കുഴിക്കുന്നിലെ രാജേഷ്-വാഹിത ദമ്പതികളുടെ മകൾ അവന്തികയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മാതാവ് വാഹിദയെ പോലീസ് അറസ്റ്റ് ചെയ്തു

മകളെ വാഹിദ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ആത്മഹത്യ ചെയ്യാനായിരുന്നു ഇവരുടെ നീക്കം. ഇവർക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് അറിയുന്നത്. മകളെ അവശനിലയിൽ കണ്ടതിനെ തുടർന്ന് പിതാവ് രാജേഷ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയമുണ്ടായതോടെയാണ് രാജേഷ് പരാതി നൽകിയത്. തുടർന്ന് വാഹിദയെ ചോദ്യം ചെയ്യുകയും ഇവർ കുറ്റം സമ്മതിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published.