കണ്ണൂരിലെ ആദിവാസി യുവതിയുടെ മരണം കൊലപാതകം; പിടിയിലായ ഓട്ടോ ഡ്രൈവർ കുറ്റം സമ്മതിച്ചു
കണ്ണൂർ കേളകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവതി ശോഭയുടെ മരണം കൊലപാതകമെന്ന് പോലീസ്. പത്ത് ദിവസം മുമ്പാണ് 37കാരിയായ ശോഭയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ഇരിട്ടി കോളയാട് സ്വദേശി വിപിൻ കെ ആണ് അറസ്റ്റിലായത്. ഇയാൾ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു
കൊലപ്പെടുത്തിയ ശേഷം ശോഭയുടെ സ്വർണവും മൊബൈലും പ്രതി കൈക്കലാക്കിയിരുന്നു. ഇവർ തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു. ശോഭയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചതാണ്.
വിപിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നറിഞ്ഞ ശോഭ ഇതേ ചൊല്ലി വഴക്കിട്ടു. ഇത് സംസാരിക്കാനാണെന്ന് പറഞ്ഞ് കഴിഞ്ഞ 24ന് ശോഭയെ ഇയാൾ മാലൂരിലെ ആളൊഴിഞ്ഞ പറമ്പിൽ വിളിച്ചു വരുത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു.