നയപ്രഖ്യാപനം;എല്ലാവർക്കും സൗജന്യ വാക്സിൻ,പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ, കൃഷി പ്രോത്സാഹിപ്പിക്കാൻ നടപടികൾ
നയപ്രഖ്യാപനം;എല്ലാവർക്കും സൗജന്യ വാക്സിൻ,പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ, കൃഷി പ്രോത്സാഹിപ്പിക്കാൻ നടപടികൾ
ഉയർന്ന വളർച്ച നിരക്കുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ. സാമ്പത്തിക പ്രതിസന്ധിയിലും കേരളം ശമ്പള പരിഷ്ക്കരണം നടപ്പാക്കിയെന്നും ഗവർണർ ഓർമിപ്പിച്ചു.
സംസ്ഥാനത്ത് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുമെന്ന് ഗവർണർ പറഞ്ഞു. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകൽ ആണ് സർക്കാർ ലക്ഷ്യം. സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാൻ നടപടി ആരംഭിക്കും. സാമ്പത്തിക വളർച്ച കൂടി ലക്ഷ്യമിട്ടുള്ള നടപടികളാണ് വിഭാവനം ചെയ്യുന്നത്.
വായ്പാ പരിധി ഉയർത്താത്തത് ഫെഡറലിസത്തിന് ചേരാത്തത്. വികസന രംഗത്തെ സാമ്പത്തിക വെല്ലുവികൾ മറികടക്കാൻ കിഫ്ബി സഹായകം. അഞ്ചു വർഷം കൊണ്ട് കർഷക വരുമാനം 50 % ഉയർത്തും.
കൃഷി പ്രോത്സാഹിപ്പിക്കാൻ പ്രത്യേക നടപടികളും സർക്കാർ കൈക്കൊണ്ടതായി ഗവർണർ അറിയിച്ചു. നെല്ലുൽപ്പാദനം വർധിപ്പിക്കാൻ ബ്ലോക്ക് തല നിരീക്ഷണ സമിതികൾ സംഘടിപ്പിക്കും. കൂടുതൽ വിളകൾക്ക് താങ്ങുവില നൽകും.
1206 ആയുർ രക്ഷാ ക്ലിനിക്കുകൾ ആയുഷ് വകുപ്പിനു കീഴിൽ തുടങ്ങുമെന്ന് ഗവർണർ അറിയിച്ചു. കൊവിഡ് രോഗികൾക്ക് ഭേഷജം ആയുർവേദ പദ്ധതി ആരംഭിക്കും.