കേരളത്തിലെ അതി ദയനീയ പരാജയം: കോൺഗ്രസ് ഹൈക്കമാൻഡ് റിപ്പോർട്ട് തേടി
കേരളത്തിലെ ദയനീയ പരാജയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് റിപ്പോർട്ട് തേടി. ഒരാഴ്ചക്കുള്ളിൽ കാരണം വ്യക്തമാക്കണമെന്ന് കാണിച്ചാണ് നിർദേശം നൽകിയിരിക്കുന്നത്. കെപിസിസിയുടെ റിപ്പോർട്ട് കിട്ടിയ ശേഷമാകും തുടർ നടപടികളുണ്ടാകുക
ദേശീയ നിരീക്ഷക സമിതിയും പരാജയ കാരണം വിലയിരുത്തും. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ഗ്രൂപ്പ് വ്യത്യാസമില്ലാതെ തന്നെ ഉയർന്നിട്ടുണ്ട്. എതിർപ്പ് ശക്തമായ സാഹചര്യത്തിൽ രാമചന്ദ്രൻ എത്രകാലം കെപിസിസി പ്രസിഡന്റ് കസേരയിൽ അള്ളിപ്പിടിച്ചിരിക്കുമെന്നതാണ് കണ്ടറിയേണ്ടത്
ഹൈക്കമാൻഡിനേറ്റ തിരിച്ചടി കൂടിയാണ് കേരളത്തിലെ പരാജയം. രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും ദിവസങ്ങളോളം വന്ന് ക്യാമ്പ് ചെയ്തിട്ടും അതിന്റെ യാതൊരു ഗുണവും തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കാണാൻ സാധിച്ചില്ല.